നൂല്‍ വില്‍പ്പന: പ്രതിക്ക് മൂന്നുവര്‍ഷം തടവും ഒരു കോടി പിഴയും
Friday, December 19, 2014 1:22 AM IST
കൊച്ചി: എക്സൈസ് തീരുവ അടയ്ക്കാതെ നൂല്‍ ഉത്പാദനം നടത്തി വില്‍പന നടത്തി യ കേസില്‍ റോയ് ഇന്റര്‍നാഷണല്‍ ഉടമ കലൂര്‍ ഷേണായ് റോഡ് കവലക്കല്‍ വീട്ടില്‍ റോയ് ഫ്രാന്‍സിസിന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് എ.എം. ബഷീര്‍ മൂന്നു വര്‍ഷം തടവും 1,126,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

നൂല്‍ ഉത്പാദനം നടത്തുന്നില്ലെന്നും നൂല്‍ വാങ്ങി മറിച്ചു വില്‍പന നടത്തുക മാത്രമാണെന്നുമായിരുന്നു സ്ഥാപന ഉടമയുടെ വാദം. സെന്‍ട്രല്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ മാത്യു ജോളിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. 66 സാക്ഷികളെയും 52 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സെന്‍ട്രല്‍ എക്സൈസ് പ്രോസിക്യൂട്ടര്‍ പി.സി. ഐപ്പ്, അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ. ബിജു എന്നിവര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.