അടിസ്ഥാന മദ്യനയത്തില്‍നിന്നു പിന്നോട്ടു പോയിട്ടില്ല: മന്ത്രി കെ. ബാബു
അടിസ്ഥാന മദ്യനയത്തില്‍നിന്നു പിന്നോട്ടു പോയിട്ടില്ല:  മന്ത്രി കെ. ബാബു
Friday, December 19, 2014 1:23 AM IST
പത്തനംതിട്ട: മദ്യ ഉപയോഗം കുറയ്ക്കുകയെന്ന അടിസ്ഥാന മദ്യനയത്തില്‍നിന്നു യുഡിഎഫോ സര്‍ക്കാരോ പിന്നോട്ടു പോയിട്ടില്ലെന്നു മന്ത്രി കെ. ബാബു. പ്രമാടം ഇന്‍ഡോര്‍ സ്റേഡിയത്തില്‍ മത്സ്യ, ഭക്ഷ്യമേള ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

വീര്യം കുറഞ്ഞ മദ്യം നല്‍കി ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന നയം തന്നെയാണ് നടപ്പാക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മദ്യനയത്തില്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ എന്താണ് പ്രതിഷേധിക്കാതിരുന്നതെന്നും കെസിബിസി ഉള്‍പ്പെടെയുള്ളവര്‍ എവിടെപ്പോയിരുന്നെന്നും ചോദിച്ച മന്ത്രി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള ആരുടെയും അവകാശത്തെ യും താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും കൂട്ടിച്ചേര്‍ ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.