ഏഴ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം: ആഭ്യന്തര സുരക്ഷാ ഡിഐജി തസ്തിക സൃഷ്ടിച്ചു
Friday, December 19, 2014 1:23 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിഐജിയുടെ എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചതടക്കം ഏഴ് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി.

മഹിപാല്‍ യാദവാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഡിഐജി. കേരള സ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയായിരുന്നു ഇദ്ദേഹം. ഒരു വര്‍ഷത്തേക്കു താത്കാലിക അടിസ്ഥാനത്തിലാണു എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. വിജയ ശ്രീകുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജിയായി മാറ്റിനിയമിച്ചു. നിലവില്‍ ട്രെയിനിംഗ് വിഭാഗം ഡിഐജിയായിരുന്നു. സ്ഥലംമാറ്റം ലഭിച്ച മറ്റു ഐപിഎസ് ഉദ്യോഗസ്ഥര്‍. എ.അക്ബര്‍- എഐജി പൊലീസ് ആസ്ഥാനം, എസ്. ശശികുമാര്‍ -എഐജി കോസ്റല്‍ പോലീസ്, ഉമ ബെഹ്റ -എംഎസ്പി കമന്‍ഡാന്റ്, ജി. സോമശേഖര്‍ -എഐജി പൊലീസ് ആസ്ഥാനം..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.