റഫ്യൂജിയാദോയ്ക്കു സുവര്‍ണ ചകോരം
റഫ്യൂജിയാദോയ്ക്കു സുവര്‍ണ ചകോരം
Saturday, December 20, 2014 12:07 AM IST
തിരുവനന്തപുരം: പത്തൊമ്പതാമതു കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്തര്‍ദേശീയ ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഡീഗോ ലര്‍മാന്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം റഫ്യൂജിയാദോ (അഭയാര്‍ഥി) യ്ക്കു ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പുരസ്കാര തുകയായ 15 ലക്ഷം രൂപ തുല്യമായി പങ്കിടും.

മികച്ച സംവിധായകനുള്ള രജ തചകോരത്തിനു ജാപ്പനീസ് ചിത്രം സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്ത ഹിരോഷി ടോഡ അര്‍ഹനായി. നാലു ലക്ഷം രൂപയാണു സമ്മാനത്തുക. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ദ ബ്രൈറ്റ് ഡേ സംവിധാനം ചെയത ഹുസൈന്‍ ഷഹാബി കരസ്ഥമാ ക്കി. മൂന്നു ലക്ഷം രൂപയാണു സമ്മാനത്തുക. ചലച്ചിത്രമേളയ്ക്ക് ഇന്നലെ നിശാഗന്ധിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സമാപനമായി.

മികച്ച പ്രേക്ഷകചിത്രം സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയം വരെ ആണ്. സംവിധായകനു രജതചകോരവും രണ്ടു ലക്ഷം രൂപയുമാണു സമ്മാനം. അന്തര്‍ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം ഹിഷാം ലസ്രി സംവിധാനം ചെയ്ത ദേ ആര്‍ ദ ഡോഗ്സ് ആണ്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടി.

ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന ഏര്‍പ്പെടുത്തിയ മത്സരവിഭാഗ ത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം ഹിരോഷി ടോഡ സംവിധാനം ചെയ്ത സമ്മര്‍ ക്യോട്ടോ കരസ്ഥമാക്കി.

അബ്ബാസ് റാഫേ സംവിധാനം ചെയ്ത ഒബ്ളിവിയന്‍ സീസണ്‍ ഈ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം നേടി.


സുവര്‍ണ ചകോരവും രജത ച കോരവുമടക്കമുള്ള അവാര്‍ഡുകള്‍ ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം വിതരണം ചെയ്തു. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നതിലുപരി അനുഗ്രഹീത കലാകാരന്മാരുടെ കൂടി നാടാണെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെയ്ലനെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സത്യജിത് റേയെപ്പോലുള്ള ഗുരുക്കന്മാരുടെ നാടായ ഭാരതത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്ന് നൂറി ബില്‍ജി പറഞ്ഞു.

പരാതികളുയര്‍ന്നെങ്കിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ മികവിലൂടെ മേള അവിസ്മരണീയമായെന്നു ചടങ്ങില്‍ പ്രസംഗിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മികച്ച ലോകചിത്രങ്ങള്‍ മേളയിലവതരിപ്പിക്കപ്പെട്ടത് എല്ലാ കോണുകളില്‍ നി ന്നും പ്രശംസ ലഭിക്കാന്‍ ഇടയാക്കിയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം പറഞ്ഞു. ചല ച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ടി. രാജീവ്നാഥ്, ഫെസ്റിവല്‍ ഡയറക്ടര്‍ ഇന്ദു ശ്രീകണ്ഠ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

കലാമണ്ഡലം ബേബി മാരാരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ മോഹിനിയാട്ടവും നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് മുന്‍ ഡയറക്ടര്‍ പി.കെ.നായരെ ആദരിക്കുന്ന ചടങ്ങും നടന്നു. തുടര്‍ന്നു സുവര്‍ണ ചകോരം നേടിയ ചിത്രം റഫ്യൂജിയോദോ പ്രദര്‍ശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.