പ്രാദേശിക ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കും: തിരുവഞ്ചൂര്‍
പ്രാദേശിക ചലച്ചിത്രമേളകള്‍  സംഘടിപ്പിക്കും: തിരുവഞ്ചൂര്‍
Saturday, December 20, 2014 12:58 AM IST
തിരുവനന്തപുരം: നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ സൌകര്യമൊരുക്കുന്നതിനായി പ്രാദേശിക തലത്തില്‍ രണ്ട് ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുമെന്ന് സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന 19-ാമത് രാജ്യന്തര ചലച്ചിത്രമേളയുടെ സമാപന ചട ങ്ങില്‍ അധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണത്തെ മേള നല്ല സിനിമകളുടെ പ്രദര്‍ശനംകൊണ്ടും മികച്ച പ്രേക്ഷകപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങളുടെ അംഗീകാരം മേളയ്ക്കു കിട്ടി. എല്ലാവര്‍ക്കും സിനിമ കാണുന്നതിന് സൌകര്യമരുക്കുന്നതില്‍ ചില പരിമിതികളുണ്ടായി. ഇതു പരിഹരിക്കാനും മികച്ച ലോക ചിത്രങ്ങള്‍ കാണാനും അവസരമൊരുക്കാന്‍ പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ നടത്തുന്നതിലൂടെ സാധിക്കും.


മുന്‍വര്‍ഷത്തേക്കാള്‍ 75 ലക്ഷം രൂപ ചെലവുകുറച്ചാണ് ഇത്തവണ മേള നടത്തിയത്. മേളയില്‍ ആകെ ഒന്നര ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.