എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസിന്
Saturday, December 20, 2014 1:05 AM IST
നെടുമ്പാശേരി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും സമീപത്തുള്ള മറ്റ് എയര്‍പോര്‍ട്ടുകളെയും ബന്ധിപ്പിച്ചാണ് എയര്‍ കേരള സര്‍വീസ് തുടങ്ങുക. ആരംഭത്തില്‍ 15 സീറ്റുള്ള വിമാനങ്ങളാവും ഉപയോഗിക്കുക. ഇതു സംബന്ധിച്ച സാധ്യതാപഠ നം പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനെ ചുമതലപ്പെടുത്തി.


ഗള്‍ഫ് മേഖലയിലേക്കു സര്‍വീസ് നടത്താനാണ് എയര്‍ കേരള ലക്ഷ്യമിട്ടിരുന്നത്. സിവില്‍ വ്യോമയാന ചട്ടമനുസരിച്ച് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് തൃപ്തികരമായി നടത്തിയ വിമാന ക്കമ്പനികള്‍ക്കു മാത്രമേ രാജ്യാന്തര സര്‍വീസിന് അനുമതി ലഭിക്കൂ. ഈ ചട്ടം ഭേദഗതി ചെയ്യുമെന്ന പ്രതീക്ഷയിലാണ് എയര്‍ കേരള ഇത്രയും കാലം കാത്തിരുന്നത്.

രാജ്യാന്തര സര്‍വീസിനുള്ള അനുമതിക്കു സാങ്കേതിക തടസമുള്ളതിനാലാണ് ആദ്യം ആഭ്യന്തര സര്‍വീസ് നടത്താന്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.