മുളന്തുരുത്തി-പിറവം റോഡ് ഇരട്ടപ്പാത ഇന്നു കമ്മീഷന്‍ ചെയ്യും
മുളന്തുരുത്തി-പിറവം റോഡ് ഇരട്ടപ്പാത ഇന്നു കമ്മീഷന്‍ ചെയ്യും
Saturday, December 20, 2014 1:06 AM IST
കൊച്ചി: മുളന്തുരുത്തി മുതല്‍ പിറവം റോഡ് വരെയുള്ള 11.34 കിലോമീറ്റര്‍ ഇരട്ടപ്പാത ഇന്നു കമ്മീഷന്‍ ചെയ്യുമെന്നു ജോസ് കെ. മാണി എംപി പത്രക്കുറിപ്പില്‍ അറിയിച്ചു. പാതകള്‍ യോജിപ്പിക്കാന്‍ ഇന്നു രാവിലെ അഞ്ചു മണിക്കൂര്‍ എങ്കിലും ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കേണ്ടി വരും. ഇതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസം റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ എസ്.കെ. മിത്തല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായും റെയില്‍വേ ബോര്‍ഡുമായും നടത്തിയ ചര്‍ച്ചകളില്‍ ഈ ശബരിമല മണ്ഡലകാലത്തു തന്നെ പാത തുറന്നുകൊടുക്കണമെന്ന ആവശ്യം എംപി നിരവധി തവണ ഉന്നയിച്ചിരുന്നു.

2006 മുതല്‍ ഇരട്ടപ്പാതയാക്കാനുള്ള നടപടി ആരംഭിച്ചെ ങ്കിലും 2010 മുതലാണ് നിര്‍മാണം ദ്രുതഗതിയിലാക്കാന്‍ സാധിച്ചതെന്നു പത്രക്കുറിപ്പില്‍ പറയുന്നു. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി ഏകദേശം 70 കോടി രൂപയോളം പാതയുടെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. മുളന്തുരുത്തി മുതല്‍ പിറവം റോഡ് വരെ ഇരട്ടപ്പാതയാകുമ്പോള്‍ ക്രോസിംഗുള്ള ട്രെയിനുകള്‍ക്ക് 15 മുതല്‍ 20 വരെ മിനിട്ട് സമയം ലാഭിക്കാം. ഇതു സ്ഥിരമായി കോട്ടയം എണാകുളം പാതയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു പ്രയോജനകരമാകും.


പിറവം റോഡ് സ്റേഷനു സമീപം ലെവല്‍ ക്രോസിനു പകരം പുതിയ അടിപ്പാതയുടെ നിര്‍മാണവും ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും ജോസ് കെ. മാണി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.