ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: സിപിഎം
Saturday, December 20, 2014 1:06 AM IST
തിരുവനന്തപുരം: സോളാര്‍ അഴിമതിയെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷല്‍ കമ്മീഷന്‍ വിസ്തരിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി അധികാരപദവികള്‍ ഒഴിഞ്ഞേ പറ്റൂ. അന്വേഷണപരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണ് കമ്മീഷന്‍ നടപടിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.


രാജിവയ്ക്കാതെ അധികാര ത്തില്‍ തുടരാനാണു ഭാവമെങ്കില്‍ രാജി ആവശ്യമുയര്‍ത്തി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.