കേരള സിബിഎസ്ഇ സ്കൂള്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
Saturday, December 20, 2014 1:10 AM IST
തിരുവനന്തപുരം: കേരള സിബിഎസ്സി സ്കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്, ധനമന്ത്രി കെ.എം. മാണി, ജലവിഭവമന്ത്രി പി.ജെ. ജോസഫ്, സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംഎല്‍എ മാരായ ഡോ.തോമസ് ഐസക്, ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ സിബിഎസ്ഇ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക, കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോളജ് പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കുക, സിബിഎസ്ഇ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.


നിവേദകസംഘത്തില്‍ കേരള സിബിഎസ്സി സ്കൂള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, സഹോദയ പ്രസിഡന്റുമാരായ ബെന്നി ജോര്‍ജ്, ജോബി തോമസ്, കെ.ആര്‍. സജി എന്നിവരുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.