പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Saturday, December 20, 2014 1:17 AM IST
കൊച്ചി: ചെങ്ങാരപ്പള്ളി പരമേശ്വരന്‍ പോറ്റി മാധ്യമ പുരസ്കാരവും ചെങ്ങാരപ്പള്ളി-കൊച്ചി എഫ്എം സില്‍വര്‍ ജൂബിലി സ്മാരക മാധ്യമ അവാര്‍ഡും പ്രഖ്യാപിച്ചു. ആകാശവാണി കൊച്ചി എഫ്.എം പ്രോഗ്രാം എക്സിക്യൂട്ടീവുമാരായ ഡി.പ്രദീപ്കുമാര്‍, മുഖത്തല ശ്രീകുമാര്‍ എന്നിവരാണ് ചെങ്ങാരപ്പള്ളി പരമേശ്വരന്‍ പോറ്റി മാധ്യമ പുരസ്കാരത്തിന് അര്‍ഹരായത്. ചെങ്ങാരപ്പിള്ളി-കൊച്ചി എഫ്.എം സില്‍വര്‍ ജൂബിലി സ്മാരക മാധ്യമ അവാര്‍ഡിന് ഡോ. സെബാസ്റ്യന്‍ പോള്‍, പ്രഫ.അലിയാര്‍ എന്നിവര്‍ അര്‍ഹരായി. അവാര്‍ഡുകള്‍ 27ന് പ്രഫ.എംകെ സാനു അവാര്‍ഡ് സമ്മാനിക്കും. കാര്‍ട്ടൂണിസ്റ് യേശുദാസന്‍ മുഖ്യപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.