യുവതി കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍
Sunday, December 21, 2014 11:56 PM IST
മട്ടന്നൂര്‍: മുഴപ്പാല പനയത്താംപറമ്പ് ചാപ്പ നരിക്കോട് യുപി സ്കൂളിനു സമീപത്തെ ആരാധനയില്‍ ശ്വേത (28) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റിലായ ഭര്‍ത്താവ് തണ്ടാരത്തെ ബിജോയ് രാഘവനെ (35) മട്ടന്നൂര്‍ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12ഓടെ വീട്ടിലായിരുന്നു കൊല നടന്നത്. പ്രതിയെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് കസ്റഡിയിലെടുത്തിരുന്നു.


പത്തു ദിവസത്തെ അവധിയില്‍ ഖത്തറില്‍നിന്നു നാട്ടിലെത്തിയ ബിജോയ് തിരിച്ചുപോകുന്നതിനുള്ള ഒരുക്കത്തിനിടയിലാണു കൊലപാതകം. വീട്ടിലുണ്ടായ വഴക്കിനിടയില്‍ വീസ സ്റാമ്പ് ചെയ്ത പാസ്പോര്‍ട്ട് ശ്വേത കീറി നശിപ്പിച്ചതിന്റെ ദേഷ്യത്തില്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.