ചെന്നിത്തലയും പി.പി. തങ്കച്ചനും കൂടിക്കാഴ്ച നടത്തി
Sunday, December 21, 2014 12:08 AM IST
കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ പെരുമ്പാവൂര്‍ എ.എം. റോഡിലെ അദ്ദേഹത്തിന്റെ വസതിയായ പൈനാടത്ത് വീട്ടില്‍ സന്ദര്‍ശിച്ചു.

ഇന്നലെ രാവിലെ എട്ടരയോടെ എത്തിയ ചെന്നിത്തല അരമണിക്കൂറോളം അവിടെ ചെലവിട്ടു. ചര്‍ച്ചകള്‍ക്കും പ്രഭാത ഭക്ഷണത്തിനും ശേഷം അദ്ദേഹം തൊടുപുഴയ്ക്കു പോയി. മദ്യനയം അടക്കമുള്ള കാര്യങ്ങളില്‍ യുഡിഎഫ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് നിരീക്ഷകര്‍ പ്രാധാന്യം കല്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.