എസ്ജെഡിയുമായി ലയിക്കില്ലെന്ന് ഒരു വിഭാഗം
Sunday, December 21, 2014 12:15 AM IST
കൊച്ചി: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എസ്ജെഡിയുമായി ലയിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ നിരാകരിക്കുന്നതായി ജനതാദള്‍-യു സംസ്ഥാന ഘടകം സീനിയര്‍ വൈസ് പ്രസിഡന്റ് ബേബി കുര്യന്‍. കേരള ഘടകം ഈ തീരുമാനത്തെ തിരസ്കരിച്ചു മുന്നോട്ടുപോകും. ഇടതു പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.സി. വര്‍ഗീസ്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.