സുധീരന്‍ ഒഴിയുന്നതാണ് ഉചിതം: ആര്‍. ചന്ദ്രശേഖരന്‍
സുധീരന്‍ ഒഴിയുന്നതാണ് ഉചിതം: ആര്‍. ചന്ദ്രശേഖരന്‍
Sunday, December 21, 2014 12:17 AM IST
കൊച്ചി: വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. പാര്‍ട്ടി അധ്യക്ഷന്റെ നിലപാടുകള്‍ സര്‍ക്കാര്‍ തള്ളുന്ന സാഹചര്യത്തില്‍ പദവിയില്‍ തുടരുന്നതു ധാര്‍മികമല്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനായി ആരോടോ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്നതുപോലെയാണു ചിലരുടെ നിലപാട്. കെ.എം. മാണിക്കെതിരായ നീക്കം ഗൂഢതന്ത്രമാണ്. സര്‍ക്കാരിന്റെ മദ്യനയത്തോട് ഐഎന്‍ടിയുസിക്ക് ഒട്ടും യോജിപ്പില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണു വേണ്ടതെന്നു ചന്ദ്രശേഖരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.