കെ.പി. ഉദയഭാനു സ്മാരക പുരസ്കാരം പി. ജയചന്ദ്രന്
കെ.പി. ഉദയഭാനു സ്മാരക പുരസ്കാരം പി. ജയചന്ദ്രന്
Sunday, December 21, 2014 12:21 AM IST
തിരുവന ന്തപുരം: കെ.പി. ഉദയഭാനു സ്മാരക പുരസ്കാരം ഗായകന്‍ പി. ജയചന്ദ്രന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ടി.പി. ശാസ്തമംഗലം, രവി മേനോന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അടുത്ത മാസം 12നു വിജെടി ഹാളില്‍ നടക്കുന്ന ഉദയഭാനു അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി. ജയചന്ദ്രനു പുരസ്കാരം സമ്മാനിക്കുമെന്ന് കെ.പി ഉദയഭാനു ഫൌണ്േടഷന്‍ ചെയര്‍മാന്‍ ശിവന്‍, സെക്രട്ടറി വി.കെ. മോഹന്‍, ടി. പി. ശാസ്തമംഗലം, രാജീവ് ഉദയഭാനു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.