കരുവഞ്ചാല്‍ ഒടുവള്ളിത്തട്ടില്‍ ബസ് മറിഞ്ഞു വ്യാപാരി മരിച്ചു
കരുവഞ്ചാല്‍ ഒടുവള്ളിത്തട്ടില്‍ ബസ് മറിഞ്ഞു വ്യാപാരി മരിച്ചു
Sunday, December 21, 2014 11:41 PM IST
കരുവഞ്ചാല്‍(കണ്ണൂര്‍): കോട്ടയത്തുനിന്നു വെള്ളരിക്കുണ്ടിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഒടുവള്ളിത്തട്ടില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു അപകടം. ചെറുപുഴ ടൌണിലെ ലൈഫ്സ്റൈല്‍ വസ്ത്രാലയത്തിന്റെ പാര്‍ട്ണര്‍മാരിലൊരാളായ ചൂരനോലില്‍ തോമസ് (60) ആണു മരിച്ചത്.

ബസ് ഡ്രൈവര്‍ പെരുമ്പാവൂരിലെ ശശി (44), ചിറ്റാരിക്കാല്‍ കൈതമറ്റം കെ.എസ്. ഷൈജ (24), കോഴിച്ചാലിലെ ജിന്‍സി ജോസഫ് എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പരത്തിപ്പള്ളി സ്വദേശി സി.ആര്‍. സുരേഷി (37)നെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് ഏഴുപേര്‍ക്കു നിസാര പരിക്കാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.