മദ്യനയം: എംഎല്‍എമാരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
മദ്യനയം: എംഎല്‍എമാരെ ചര്‍ച്ചയ്ക്കു  വിളിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
Monday, December 22, 2014 12:19 AM IST
കോട്ടയം: മദ്യനയത്തെക്കുറിച്ചുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. ഞാന്‍ മുന്‍കൈ എടുത്ത് ഇത്തരത്തിലുളള യോഗം വിളിച്ചിട്ടില്ല.

ചില എംഎല്‍എമാര്‍ എന്നെ വന്നു കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരോട് തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.