നോബിള്‍ മാത്യു നിരാഹാര സമരം തുടങ്ങി
നോബിള്‍ മാത്യു നിരാഹാര സമരം തുടങ്ങി
Monday, December 22, 2014 12:24 AM IST
കോട്ടയം: മദ്യനയം സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ പ്രസ്താവന യുഡിഎഫ് സര്‍ക്കാരിനെതിരേയുള്ള കുറ്റവിചാരണയാണെന്നു ബിജെപി ദേശീയസമിതിയംഗം സി.കെ.പദ്മനാഭന്‍. മദ്യനയത്തില്‍ മാറ്റംവരുത്തി ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുള്ള കെ.എം.മാണി രാജിവയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് നാഷണലിസ്റ് ചെയര്‍മാന്‍ അഡ്വ.നോബിള്‍ മാത്യു കോട്ടയം ഗാന്ധിപ്രതിമയ്ക്കു സമീപം ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സി.കെ.പദ്മനാഭന്‍.കേരളകോണ്‍ഗ്രസ് നാഷണലിസ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ടി.ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കേരളകോണ്‍ഗ്രസ് നാഷണലിസ്റ് സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ്, വൈസ്ചെയര്‍മാന്‍ റെജി പുത്തേയത്ത്, റോയി വാരിക്കാട്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജി മണ്ഡപം, ട്വിങ്കിള്‍ രാജ്, രതീഷ് വടയാറ്റ്, എം.എന്‍.ഗിരി, ബിനോയി ജയിംസ്, പൌളിന്‍ കൊറ്റമം, ബിജി വിജയകുമാര്‍, അഡ്വ.രജിത, എ.എ.വി.കെന്നഡി, കെ.ജി.വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.