മദ്യവിരുദ്ധ ഏകോപന സമിതി രൂപീകരിച്ചു
മദ്യവിരുദ്ധ ഏകോപന സമിതി രൂപീകരിച്ചു
Tuesday, December 23, 2014 1:09 AM IST
കൊച്ചി: മദ്യവിരുദ്ധ സംഘടനകളുടെ സംസ്ഥാനതല കൂട്ടായ്മയായ മദ്യവിരുദ്ധ ഏകോപന സമിതിക്കു രൂപം നല്‍കി. സംസ്ഥാന ചെയര്‍മാനായി ജസ്റീസ് പി.കെ. ഷംസുദ്ദീനെ തെരഞ്ഞെടുത്തു. ഫാ. ടി.ജെ. ആന്റണി, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. സെബാസ്റ്യന്‍ വട്ടപ്പറമ്പില്‍, ടി.എം. വര്‍ഗീസ് (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. ചാര്‍ളി പോള്‍ (ജനറല്‍ കണ്‍വീനര്‍), ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, പി.എച്ച്. ഷാജഹാന്‍, ജോണ്‍സണ്‍ പാട്ടത്തില്‍, ഹില്‍ട്ടണ്‍ ചാള്‍സ് (കണ്‍വീനര്‍മാര്‍), ഫ്രാന്‍സിസ് പെരുമന (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

അടച്ചുപൂട്ടിയ ബാറുകള്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആക്കുന്നതോടെ യുവതലമുറ മദ്യാസക്തരായി മാറുമെന്ന് സമിതി യോഗം ചൂണ്ടിക്കാട്ടി. അതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും സമ്പൂര്‍ണ മദ്യനിരോധനം ആഗ്രഹിക്കുന്നവരാണ്. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങളെ അവഗണിച്ച് മദ്യനിരോധനം അട്ടിമറിച്ച നടപടി കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനെതിരെ ഏകോപന സമിതി സംസ്ഥാനതലത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചാര്‍ളി പോള്‍ പറഞ്ഞു.


സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു പത്തിന് പാലാരിവട്ടം പിഒസിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.