ഫ്ളാറ്റുടമകളുടെ അസോ. രജിസ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്
Tuesday, December 23, 2014 1:10 AM IST
കൊച്ചി: ഫ്ളാറ്റുടമകളുടെ അസോസിയേഷന്‍ രജിസ്റര്‍ ചെയ്യാന്‍ റവന്യൂ വകുപ്പ് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ പ്രത്യേക രജിസ്റര്‍ നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം പുല്ലേപ്പടിയിലെ ജെ.കെ. പേള്‍ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മൂന്നു മാസത്തിനകം സര്‍ക്കാര്‍ രജിസ്റര്‍ നല്‍കിയില്ലെങ്കില്‍ പഴയ രജിസ്ട്രേഷന്‍ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് അസോസിയേഷനുകള്‍ രജിസ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐജി നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


ഫ്ളാറ്റ് സമുച്ചയങ്ങളിലെ പൊതുസ്ഥലവും പൊതുസൌകര്യങ്ങളും എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അസോസിയേഷനുകള്‍ നിയമപ്രകാരം രജിസ്റര്‍ ചെയ്യേണ്ടതുണ്െടന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

രജിസ്റര്‍ ചെയ്ത അസോസിയേഷന്റെയോ മാനേജിംഗ് കമ്മിറ്റിയുടെയോ സെക്രട്ടറിക്കു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുസ്ഥലം, പൊതുസൌകര്യങ്ങള്‍, ഫ്ളാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടാകുമെന്ന് ഹര്‍ജിയില്‍ ചൂണ്ടക്കാണിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.