മതപരിവര്‍ത്തനം: ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
Tuesday, December 23, 2014 12:56 AM IST
ഹരിപ്പാട്: ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന മതം മാറ്റവുമായി ബന്ധപ്പെട്ടു ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഇന്റലിജന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം തന്നെ ചേപ്പാട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു.

മതപരിവര്‍ത്തനത്തിന്റെ പേരിലുള്ള ചര്‍ച്ചകള്‍ അഖിലേന്ത്യാതലത്തില്‍ നടക്കുന്നതിനിടെയാണ് ആലപ്പുഴയിലും മതപരിവര്‍ത്തന പരിപാടികള്‍ അരങ്ങേറിയത്. 20 വര്‍ഷം മുമ്പ് പട്ടികവിഭാഗത്തില്‍ നിന്നും പെന്തക്കോസ്തുസഭയിലേക്കു മതം മാറിയ ഏവൂര്‍ വടക്കു ഭാഗത്തുള്ള മൂന്നു കുടുംബങ്ങളില്‍ പെട്ടവരാണ് തിരികെ ഹിന്ദുമതം സ്വീകരിച്ചത്.


പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് ഇവര്‍ മതം മാറിയതെന്നാണ് പോലീസടക്കമുള്ള അധികൃതരുടെ ഔദ്യോഗിക വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.