42 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി ശ്രീലങ്കക്കാരി പിടിയില്‍
Tuesday, December 23, 2014 1:22 AM IST
നെടുമ്പാശേരി: കൊളംബോയില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന എഴുപത്തിയൊന്നുകാരി 42 ലക്ഷം രൂപ വിലയുള്ള 1.5 കിലോ സ്വര്‍ണാഭരണങ്ങളുമായി കൊച്ചി വിമാനത്താവളത്തില്‍ കസ്റംസിന്റെ പിടിയിലായി. ശിവയോഗനായകി എന്ന യാത്രക്കാരി സാരിയുടെ അടിയില്‍ ഉടുത്തിരുന്ന പാവാടയില്‍ മാലകളും വളകളും മോതിരങ്ങളും കോയിനുകളും ഒളിപ്പിച്ചുവയ്ക്കാന്‍ പ്രത്യേകം അറകളുണ്ടാക്കിയിരുന്നു.

സ്ത്രീയെ കസ്റഡിയിലെടുത്ത് കസ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുന്നു. ഈ വിമാനത്തിലെ യാത്രക്കാരില്‍ അധികവും ദുബായില്‍ നിന്നു കൊളംബോ വഴി കൊച്ചിയിലേക്കു വരുന്നവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.