കോണ്‍ഗ്രസ്- സര്‍ക്കാര്‍ ഏകോപന സമിതിയിലേക്കു നാലു പേര്‍കൂടി
കോണ്‍ഗ്രസ്- സര്‍ക്കാര്‍ ഏകോപന സമിതിയിലേക്കു നാലു പേര്‍കൂടി
Tuesday, December 23, 2014 12:56 AM IST
തിരുവനന്തപുരം: പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതിയിലേക്ക് നാലു പേരെ കൂടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നാമനിര്‍ദേശം ചെയ്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി, വിപ്പ് കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ് എന്നിവരെയാണു പുതുതായി ഏകോപന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാക്കളും അംഗങ്ങളായിട്ടുള്ള സമിതിയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരും അംഗങ്ങളാണ്. മദ്യത്തില്‍ പാര്‍ട്ടിയില്‍ വന്‍വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതി വിളിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നാലു പേരെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിനു രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.