നഴ്സുമാര്‍ ലിബിയയിലേക്കു പറന്നു; ട്രാവല്‍ ഏജന്‍സിയില്‍ പോലീസ് റെയ്ഡ്
Saturday, December 27, 2014 12:15 AM IST
കൊച്ചി: ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനിടെ ഒന്‍പതു നഴ്സുമാര്‍ ഇന്നലെ കൊച്ചിയില്‍നിന്നു കലാപഭൂമിയിലേക്കു പറന്നു. സംഭവവുമായി ബന്ധപ്പെട്ടു കൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സിയില്‍ പോലീസ് റെയ്ഡ് നടത്തി.

വിവിധ ഏജന്‍സികള്‍ 200 നഴ്സുമാര്‍ക്കു ലിബിയയിലേക്കു വീസ നല്കുന്നുണ്െടന്നാണ് അറിവായിട്ടുള്ളത്. സംസ്ഥാനത്തുനിന്നു നഴ്സുമാരെ ലിബിയയിലേക്ക് അയയ്ക്കരുതെന്നു ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിബിയയിലേക്കു നഴ്സുമാരെ കയറ്റിവിടുന്നതിനു വിലക്കുണ്െടന്നു നോര്‍ക്ക റൂട്സ് ഡയറക്ടറും സിഇഒയുമായ പി. സുധീപ് അറിയിച്ചു. നഴ്സുമാരെ കയറ്റിവിട്ടതിനെതിരേ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്െടന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലിബിയയിലേക്കുള്ള യാത്രക്കാരെ വിലക്കുന്നതു സംബന്ധിച്ചു തങ്ങള്‍ക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരോധനം ഇല്ലാത്തിടത്തോളം കാലം പ്രാബല്യത്തിലുള്ള വീസയും പാസ്പോര്‍ട്ടും ഉള്ളവരുടെ യാത്ര തടയാനാകില്ലെന്നാണ് എമിഗ്രേഷന്‍ വിഭാഗം പറയുന്നത്. തൊഴില്‍ കരാര്‍ അനുസരിച്ചു കാലാവധി തീരാത്തവര്‍ക്കാണത്രെ വീസ നല്കുന്നത്. ഇതു സംബന്ധിച്ചു വ്യക്തത ഉണ്ടായിട്ടില്ല.


ലിബിയയില്‍ മാസങ്ങളോളം തടങ്കലില്‍ കഴിഞ്ഞ 73 നഴ്സുമാര്‍ കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഡിസംബര്‍ 19ന് 12 പേര്‍ കൊച്ചിയിലും 21ന് 61 പേര്‍ കരിപ്പൂരിലുമാണു വന്നിറങ്ങിയത്. അനേകം മലയാളി നഴ്സുമാര്‍ ഇപ്പോഴും തടവിലെന്നപ്പോലെ ലിബിയയില്‍ കഴിയുന്നുണ്െടന്നു തിരിച്ചെത്തിയവര്‍ പറഞ്ഞിരുന്നു. എട്ടു നഴ്സുമാര്‍ കൂത്താട്ടുകുളത്തുനിന്നു ലിബിയയിലേക്കു പുറപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചതിനെ ത്തുടര്‍ന്നാണ് ട്രാവല്‍ ഏജന്‍സിയില്‍ റെയ്ഡ് നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തമന്ത്രി കൊച്ചി മേഖലാ ഐജി എം.ആര്‍. അജിത്കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ട്രാവന്‍ ഏജന്‍സി ടൂറിസ്റ് വീസയില്‍ നഴ്സുമാരെ കടത്തുന്നുണ്േടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ലിബിയയില്‍നിന്ന് അവധിക്കെത്തിയവരാണു മടങ്ങിപ്പോയതെന്നും പത്തു വര്‍ഷത്തോളമായി ലിബിയയില്‍ ജോലി ചെയ്യുന്നവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലിബിയയിലാണെന്നും അതിനാല്‍ മടങ്ങി പോകാതിരിക്കാനാവില്ലെന്നുമാണ് അവര്‍ പറഞ്ഞതെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.