കെഎഫ്സി റസ്ററന്റ് ആക്രമണം: പ്രതികള്‍ പോലീസ് കസ്റഡിയില്‍
കെഎഫ്സി റസ്ററന്റ് ആക്രമണം: പ്രതികള്‍ പോലീസ് കസ്റഡിയില്‍
Saturday, December 27, 2014 12:17 AM IST
പാലക്കാട്: പാലക്കാട്ടെ കെഎഫ്സി റസ്ററന്റ് ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ രണ്ടുപേരെ ഒമ്പതു ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ വിടാന്‍ ചിറ്റൂര്‍ ഫസ്റ്ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ കന്നിയൂര്‍ വീട്ടില്‍ ബാലന്റെ മകന്‍ അരുണ്‍ ബാലന്‍(21), ചിറവത്തൂര്‍ പ്രഭാകരന്റെ മകന്‍ ശ്രീകാന്ത്(24) എന്നിവരെ ഇന്നലെ രാവിലെയാണു കോടതിയില്‍ ഹാജരാക്കിയത്. ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യലിനായി പത്തു ദിവസത്തെ പോലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്തു മുമ്പുനടന്ന സമാനമായ പല ആക്രമണങ്ങളും പ്രതികളുടെ മേല്‍ ചുമത്താന്‍ ശ്രമം നടക്കുന്നതായും ജാമ്യം നല്കണമെന്നും പ്രതികളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.


തുടര്‍ന്ന് ഒമ്പതുദിവസത്തേക്കു പോലീസ് കസ്റഡിയില്‍ വിട്ടുനല്കാന്‍ കോടതി ഉത്തരവായി. കഴിഞ്ഞ 22നാണ് പാലക്കാട് ചന്ദ്രനഗറിലെ കെഎഫ്സി റസ്ററന്റ് പ്രതികള്‍ അടിച്ചുതകര്‍ത്തത്. അക്രമം നടന്നതിനുശേഷം ഒരു മണിക്കൂറിനുള്ളില്‍ രണ്ടുപേരെ മങ്കരയില്‍ പോലീസ് അറസ്റ്ചെയ്തിരുന്നു. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞു വന്‍ ജനസഞ്ചയമാണു കോടതിപരിസരത്ത് എത്തിയത്. കനത്ത പോലീസ് സന്നാഹവും ഒരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.