തോട്ടില്‍നിന്ന് ആനക്കൊമ്പ്കണ്െടത്തി
Saturday, December 27, 2014 1:14 AM IST
ചേര്‍ത്തല: കണിച്ചുകുളങ്ങരയ്ക്കു സമീപം തോട്ടില്‍നിന്നു രണ്ടു ആനക്കൊമ്പുകള്‍ പോലീസ് കണ്െടടുത്തു. മാരാരിക്കുളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെ ത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഇവ കണ്െടത്തിയത്. കണിച്ചുകുളങ്ങര വടക്കു ചാരങ്കാട്ട് ജംഗ്ഷനു സമീപം ചക്കുപറമ്പ് മൂന്നുതെങ്ങു തോട്ടിലാണ് ഇതു കിടന്നിരുന്നത്.

സമീപവാസി കൊച്ചുതോട്ടുങ്കല്‍ ആര്‍. ദിലീപിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊമ്പ് മോഷണം പോയതാണെന്നും എന്നാല്‍, ഇതു കൈവശം വയ്ക്കുന്നതിനു ഇയാള്‍ക്കു ലൈസന്‍സുണ്േടായെന്നു വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.


സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കിയിലുള്ള ഇയാളോടു സ്റേഷനില്‍ ഹാജരാകുവാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇയാളുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആനയുടെ കൊമ്പുകളാണിതെന്നാണു പറയുന്നതെന്നും എസ്ഐ എം.എം ഇഗ്നേഷ്യസ് പറഞ്ഞു. ഇതു സംബന്ധിച്ചു വനംവകുപ്പിനു പോലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. കൊമ്പുകള്‍ ഇന്നു കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.