ലിബിയയിലേക്കു നഴ്സുമാരെ അയയ്ക്കില്ല: മുഖ്യമന്ത്രി
ലിബിയയിലേക്കു നഴ്സുമാരെ അയയ്ക്കില്ല: മുഖ്യമന്ത്രി
Saturday, December 27, 2014 1:15 AM IST
കോട്ടയം: കേരളത്തില്‍നിന്നു ലിബിയയിലേക്കു നഴ്സുമാരെ അയയ്ക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലിബിയയിലെ സ്ഥിതി ഗുരുതരമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. അവിടെനിന്നു മടങ്ങിയെത്തിയവരുടെ പുനരധിവാസം സര്‍ക്കാര്‍ പരിഗണിക്കും.

ലിബിയയില്‍നിന്നു മലയാളിനഴ്സുമാര്‍ കൂട്ടത്തോടെ പലായനം തുടരുന്നതിനിടെ ലിബിയയിലേക്കു വീണ്ടും നഴ്സുമാര്‍ പോയ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.