മദ്യനയത്തിനെതിരേ നില്‍പ്പുസമരം നടത്തി
മദ്യനയത്തിനെതിരേ നില്‍പ്പുസമരം നടത്തി
Saturday, December 27, 2014 1:16 AM IST
കോഴിക്കോട്: സര്‍ക്കാരിന്റെ ജനവിരുദ്ധ തിരുത്തല്‍ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി കോഴിക്കോട്, താമരശേരി രൂപതകളുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി നില്‍പ്പുസമരം നടത്തി. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ നടന്ന സമരത്തില്‍ തിരുത്തിയ മദ്യനയം പുനഃസ്ഥാപിക്കുക, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കരുത്, കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാനുളള സര്‍ക്കാരിന്റെ മദ്യനയം പിന്‍വലിക്കുക, സഭയെ വിമര്‍ശിക്കുന്ന കെ.സി. ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കുക, അബ്കാരി പ്രീണനം അവസാനിപ്പിക്കുക, കോഴ വിവാദത്തില്‍ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലു വരെയാണു സമരം നടന്നത്.


കോഴിക്കോട് രൂപത ഡയറക്ടര്‍ ഫാ. ഡാനി ജോസഫ്, ഫാ.പോള്‍ പേഴ്സി ഡിസില്‍വ, റീജണല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ മൌറില്ല, സംസ്ഥാന സെക്രട്ടറി ആന്റണി ജേക്കബ് ചാവറ, സോഫി തോമസ്, സിസ്റര്‍ റോയിസ്, സിസ്റര്‍ എല്‍സ, സിസ്റര്‍ സീമ പീറ്റര്‍, ബാബു പി. അഗസ്റിന്‍, ജോര്‍ജ്, പി.എ.ജോസഫ്, ബര്‍ണാഡ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.