സമരത്തിനു ലഭിച്ച പിന്തുണയില്‍ സര്‍ക്കാരിനു 'പരിഭ്രാന്തി'
Saturday, December 27, 2014 1:18 AM IST
കോട്ടയം: വളയ്ക്കാനും ഒടിയ്ക്കാനും ശക്തിയുള്ള ബാഹ്യശക്തികള്‍ തന്നെയാണ് സര്‍ക്കാരിനെയും മദ്യനയത്തെയും നിയന്ത്രിക്കുന്നതെന്നു സമീപകാല സംഭവ വികാസങ്ങളിലൂടെ പൊതുസമൂഹത്തിനു ബോധ്യപ്പെട്ടെന്നും മദ്യപരുടെ പ്രതികരണം പോലെ എക്സൈസ് മന്ത്രി പ്രതികരിക്കരുതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ജനുവരി ഒന്നിന് എറണാകുളത്ത് ടൌണ്‍ഹാളിനു മുമ്പില്‍ നടക്കുന്ന സംസ്ഥാനതല നില്‍പ്പ് സമരത്തില്‍ ചില യുവജനസംഘടനകള്‍ക്കൂടി പങ്കാളികളാകുന്നതോടെ കാര്യങ്ങള്‍ സര്‍ക്കാരിനു ബോധ്യമാവും. സമിതിയുടെ സമരങ്ങളില്‍ അഡ്ജസ്റുമെന്റ് ഉണ്ടാവില്ലെന്നും പ്രസാദ് കുരുവിള പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.