വിശുദ്ധ ചാവറ തിരുനാളിനു മാന്നാനത്തു കൊടിയേറി
വിശുദ്ധ ചാവറ തിരുനാളിനു മാന്നാനത്തു കൊടിയേറി
Saturday, December 27, 2014 1:18 AM IST
മാന്നാനം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ചാവറത്തിരുനാളിനു കൊടിയേറി. മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് ഇന്നലെ ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ കൊടിയേറ്റി. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചശേഷമുള്ള ആദ്യ തിരുനാളിനു പതിവില്‍ക്കവിഞ്ഞ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്നലെ രാവിലെ 7.30-നായിരുന്നു കൊടിയേറ്റ്. 11-ന് കൈനകരി, ചീപ്പുങ്കല്‍ ആശ്രമങ്ങളില്‍നിന്നുള്ള തിരുശേഷിപ്പ് പ്രയാണം ആശ്രമദേവാലയത്തിലെത്തി. പ്രയാണത്തിന് ഊഷ്മളമായ വരവേല്‍പ്പു നല്‍കി.


ഇന്നു വൈകുന്നേരം 4.30-ന് ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസ് കൊല്ലംപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കും. രാവിലെ ആറിനും 7.30 നും 8.45 നും, പത്തിനും ദിവ്യബലി, നൊവേന, 2.30-ന് ചാവറ കുടുംബസംഗമവും ദിവ്യബലിയും തിരുശേഷിപ്പു വണക്കവും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.