മൌണ്ട് സെന്റ് തോമസില്‍ ദളിത് ക്രൈസ്തവ സമ്മേളനം
Saturday, December 27, 2014 1:19 AM IST
കോട്ടയം: സീറോ മലബാര്‍ സഭാ സിനഡല്‍ ഫാമിലി ആന്‍ഡ് ലെയ്റ്റി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ക്കായുള്ള പ്രതിനിധി സമ്മേളനം നാളെ 2.30നു കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സിനഡല്‍ ഫാമിലി ആന്‍ഡ് ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. അഗസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും.


ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, അഡ്വ. ബിജു പറയന്നിലം, ഫാ. ആന്റണി പുതിയാപറമ്പില്‍, ജേക്കബ് മുണ്ടയ്ക്കല്‍, സ്കറിയ ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.