ശബരിമലയില്‍ 141 കോടിയുടെ വരുമാനം
Saturday, December 27, 2014 1:19 AM IST
ശബരിമല: ശബരിമല മണ്ഡലകാലം പൂര്‍ത്തിയാകുമ്പോള്‍ വ്യാഴാഴ്ചവരെ 141,64,15,793 രൂപയുടെ വരവ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 121,62,86,746 രൂപയുടെ വരുമാനമാണുണ്ടായിരുന്നത്. കാണിക്ക ഇനത്തില്‍ ഇത്തവണ 54,17,23,546 രൂപയും അരവണ വരുമാനത്തില്‍ 54,31,86,080 രൂപയും ലഭിച്ചു.