പരാതി വ്യാജം: പീതാംബരക്കുറുപ്പ്
Saturday, December 27, 2014 1:20 AM IST
തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശി ഷാജന്‍ എന്നയാള്‍ ലോകായുക്തയ്ക്ക് നല്‍കിയ പരാതി വ്യാജവും, തന്നെ മനഃപൂര്‍വം അധിക്ഷേപിക്കാനായി കെട്ടിച്ചമച്ചതുമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ് അറിയിച്ചു.

ഇത്തരം ഇടപാടുകളില്‍ താന്‍ ഇന്നേവരെ ഏര്‍പ്പെട്ടിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണ്. കുറെക്കാലമായി തന്നെ വേട്ടയാടാന്‍ നിരന്തരം ശ്രമിച്ചുവരുന്ന ചിലരുടെ കൈയിലെ കളിപ്പാവയായി പരാതിക്കാരന്‍ മാറിയെന്നു പീതാംബരക്കുറുപ്പ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.