തിരുവനന്തപുരം: അടൂര്‍, പാലോട് ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ ബ്ളാ ക്ക്മാനും കൂട്ടാളികളും തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. കരമന, നെടുങ്ങാട് പ്രഭാത് നിവാസില്‍ പ്രഭാത് (പൊട്ടന് ഉണ്ണി -30) ആണ് ബ്ളാക്ക് മാന്‍ ചമഞ്ഞ് ഭീതി വിതച്ചത്. കൂട്ടു പ്രതികളായ തിരുമല പെരുങ്കാവ് അനന്തുഭവനില്‍ പ്രസാദ്(ചുണ്ടന് പ്രസാദ് -35), മേലറന്നൂര്‍ തോട്ടുവരമ്പ് വീട്ടില്‍ സുരേന്ദ്രന് (49), വഞ്ചിയൂര്‍ സ്വദേശി അജിത്(40) എന്നിവരാണ് പോലീസ് പിടിയിലായത്. അജിത് മാല മോഷണ കേസില്‍പ്പെട്ട് ഇപ്പോള്‍ ജയിലിലാണ്.മോഷണത്തിനുവേണ്ടിയാണു സംഘം ബ്ളാക്ക്മാന്‍ ഭീതി പരത്തിയിരുന്നത്.
കിള്ളിപ്പാലം, മേലറന്നൂര്‍ ഭാഗത്തുനടന്ന മോഷണ കേസുകളില്‍ നാലു കൊല്ലത്തോളം പ്രഭാത് ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ മോചിതനായ ശേഷമാണു ബന്ധുവായ സുരേന്ദ്രന്, പ്രസാദ്, അജിത് എന്നിവരുമായി ചേര്‍ന്ന് മോഷണങ്ങള്‍ ആരംഭിച്ചത്. അജിത്തിന്റെ കാറില്‍ യാത്ര ചെയ്താണു മോഷണങ്ങള്‍ നടത്തിയിരുന്നത്. ജയിലില്‍ കിടക്കുന്നവരെ ജാമ്യത്തിലിറക്കി അവരെക്കൊണ്ടു മോഷണം നടത്തുന്നതാണ് അജിത്തിന്റ ശൈലി.
അടൂര്‍, ഭരതന്നൂര്‍, തിരുവനന്തപുരത്തെ കരമന, കാലടി എന്നിവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. ഭരതന്നൂര്‍ മൈലമൂട് പാലത്തിനു സമീപമുള്ളവീട്ടില് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അരഞ്ഞാണവും മാലയും കവര്‍ന്ന കേസ്, ഭരതന്നൂര്‍ സ്കൂളിന് സമീപം വീട്ടില്‍നിന്നു സ്ത്രീയുടെ താലിമാല കവര്‍ന്ന കേസ്, അടൂര്‍ കീരുകുഴിയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം കവര്‍ന്ന കേസ്, പത്തനംതിട്ടയ്ക്കു സമീപം രാത്രിയില്‍ അടുക്കളവാതില്‍ പൊളിച്ച് 15,000 രൂപ കവര്‍ന്ന കേസുള്‍പ്പെടെ നിരവധി കേസുകള്‍ തെളിഞ്ഞിട്ടുണ്ട്.
മോഷണമുതല്‍ ലഭിക്കാത്ത വീടുകളിലെ വാതിലുകള്‍ തട്ടി ശബ്ദമുണ്ടാക്കി വീട്ടുകാരെ ഉണര്‍ത്തിയശേഷം ഇരുട്ടില്‍ ഓടിമറയുന്നതു പ്രഭാതിന്റെ രീതി. ഇത്തരത്തില്‍ പല വീടുകളിലും ആവര്‍ത്തിച്ചപ്പോള്‍ രാത്രികാലങ്ങളില്‍ ആളുകള്വീടു വിട്ട് പുറത്തിങ്ങാതെയായി. ഇതോടെ പാലോട്, കല്ലറ, ഭരതന്നൂര്‍ ഭാഗങ്ങളില്‍ ബ്ളാക്ക്മാന്‍ ഇറങ്ങിയെന്ന വാര്‍ത്ത നാട്ടില്‍ പരന്നിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേശിന്റെ നിര്‍ദേശാനുസരണം ഡിസിപി അജിതാബീഗം, കണ്ട്രോള് റൂം എസി പി.ബി.ജോയ്്, തമ്പാനൂര്‍ സിഐ സുരേഷ് ബി. നായര്‍, കരമന എസ്ഐ രതീഷ്, എഎസ്ഐമാരായ സുനില്‍ലാല്‍, വിശ്വനാഥന്, ഷാഡോ പോലീസുകാരായ ലഞ്ജുലാല്, ഹരിലാല്‍, അരുണ്‍രാജ്, ഷംനാദ്, സഞ്ജു, ഷിബു, സജി, വിനോദ്, രഞ്ജിത്, ബി.വിനോദ് എന്നിവരാണ് പ്രതികളെ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.