ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം വയനാട്ടില്‍
Saturday, December 27, 2014 1:22 AM IST
തിരുവനന്തപുരം: ആഭ്യന്തര വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം വയനാട്ടില്‍. കുടുംബസമേതം വയനാട്ടിലെ ആദിവാസി ഊരുകളിലാണ് ചെന്നിത്തല പുതുവര്‍ഷം ആഘോഷിക്കുക. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുവാന്‍ കൂടിയാണ് മന്ത്രിയുടെ വയനാട് സന്ദര്‍ശനം. 31, ജനുവരി 1 തീയതികളിലാണു സന്ദര്‍ശനം.

കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും ചെന്നിത്തല അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.