പ്രതിഭാസംഗമം തുടങ്ങി
Saturday, December 27, 2014 1:22 AM IST
കൊച്ചി: സീറോ മലബാര്‍ സഭയിലെ വിശ്വാസപരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ തുടങ്ങി. വിവിധ രൂപതകളിലായി 12-ാം ക്ളാസില്‍ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാര്‍ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പങ്കെടുക്കുന്നത്.

പ്രതിഭാസംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു പത്തിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കര്‍ദിനാളിനൊപ്പം വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ എന്നിവര്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും.


ജസ്റീസ് കുര്യന്‍ ജോസഫ്, പ്രഫ. റൂബിള്‍ രാജ്, ഫാ. ഡായി കുന്നത്ത്, ബേബി ജോണ്‍ കലയന്താനി, ലിയോ തദേവൂസ്, ജിബി വര്‍ഗീസ്, നേവി ജോണ്‍, ജിലു എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

ക്യാമ്പ് അംഗങ്ങളുടെ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കിഴക്കമ്പലം പ്രൊവിഡന്‍സ് ഹോമില്‍ ഇന്നു സന്ദര്‍ശനം നടത്തും. പ്രതിഭാസംഗമം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.