ബിജു രമേശിന്റെ സുരക്ഷയ്ക്കു ഗണ്‍മാന്‍
ബിജു രമേശിന്റെ സുരക്ഷയ്ക്കു ഗണ്‍മാന്‍
Sunday, January 25, 2015 12:54 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു ജീവനു ഭീഷണിയുണ്െടന്നു പരാതി നല്‍കിയ ബാര്‍ ഉടമ ബിജു രമേശിന്റെ സുരക്ഷയ്ക്കായി ഗണ്‍മാനെ നല്‍കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രന്റെ നിര്‍ദേശത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഗണ്‍മാനെ നല്‍കാന്‍ നിര്‍ദേശിച്ചത്. ഇന്റലിജന്‍സ് എഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് ഗണ്‍മാനെ നല്‍കി.

ബിജുവിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ഒന്‍പതിനു രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ തമിഴ്നാട് സ്വദേശി മണി എന്ന ആളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും അടുത്ത ദിവസം രാവിലെ വിട്ടയച്ച സംഭവത്തില്‍ ഫോര്‍ട്ട് പോലീസിനു വീഴ്ച സംഭവിച്ചതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പോലീസിനു വീഴ്ച സംഭവിച്ചതായി കണ്െടത്തിയത്. രാത്രിയില്‍ വീട്ടുപരിസരത്തു ദുരൂഹസാഹച ര്യത്തില്‍ കണ്ട യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ച ശേഷം പുലര്‍ച്ചെ വിട്ടയച്ചതു ഗുരുതര വീഴ്ചയാണെന്നാണു റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.