യുവതിയുടെ കൊലപാതകം: ഭര്‍ത്താവ് അറസ്റില്‍
Sunday, January 25, 2015 1:02 AM IST
കൊട്ടാരക്കര: തലച്ചിറ ചരുവിള വീട്ടില്‍ ജാസ്മിന്‍ (32) നെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഷാനവാസിനെ പോലീസ് അറസ്റ് ചെയ്തു. സംഭവത്തിനുശേഷം കസ്റഡിയിലായിരുന്ന ഭര്‍ത്താവ് ഷാനവാസിന്റെ അറസ്റ് ഇന്നലെയാണു കൊട്ടാരക്കര പോലീസ് രേഖപ്പെടുത്തി.

വ്യാഴാഴ്ച പുലര്‍ച്ചെയാണു ജാസ്മിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ജാസ്മിനും ഭര്‍ത്താവും മൂന്നു മക്കളും ഭര്‍ത്താവിന്റെ വൃദ്ധരായ മാതാപിതാക്കളും ഭര്‍തൃസഹോദരി പുത്രിയുമാണ് ഈ വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഇളയ രണ്ടു കുട്ടികള്‍ക്കൊപ്പമായിരുന്നു ജാസ്മിന്‍ കിടന്നുറങ്ങിയത്.


കൊലപാതകം ആസൂത്രിതമായിരുന്നെന്നു പോലീസ് പറഞ്ഞു. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളും കടബാധ്യതകളുമാണു കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം വൈകുന്നേരം കടയിലും വീട്ടിലും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഷാനവാസിനൊപ്പമായിരുന്നതിനാല്‍ ഒറ്റപ്പെട്ട ജീവിതമായിരുന്നു ജാസ്മിന്റേത്. കൊലപാതകത്തിന് ഇയാള്‍ നേരത്തെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കൊല്ലാനുപയോഗിച്ച വെട്ടുകത്തി നേരത്തെ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു.

സംഭവദിവസം ഇയാള്‍ ഇവരോടൊപ്പം കിടക്കാതെ പുറത്തെ ഹാളിലാണു കിടന്നുറങ്ങിയത്. അര്‍ധരാത്രിയോടെ കൃത്യം നിര്‍വഹിച്ചതായാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.