യൂസഫലി കേച്ചേരി ഐസിയുവില്‍
Sunday, January 25, 2015 1:06 AM IST
കൊച്ചി: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയെ കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന് അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ എമര്‍ജന്‍സി ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൃക്കരോഗം അടക്കമുള്ള അസുഖങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനുശേഷം അടുത്തിടെ ഇവിടെനിന്നു യൂസഫലി കേച്ചേരിയെ ഡിസ്ചാര്‍ജ് ചെയ്തതാണ്. രോഗം കലശലായതിനെത്തുടര്‍ന്നു വെള്ളിയാഴ്ച രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ.ഗിരീഷ് കുമാര്‍, ഡോ.ശ്രീകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ചികിത്സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.