യു.വി. ജോസിനും ആര്‍. ഗിരിജയ്ക്കും ഐഎഎസ്
യു.വി. ജോസിനും ആര്‍. ഗിരിജയ്ക്കും ഐഎഎസ്
Sunday, January 25, 2015 1:09 AM IST
തിരുവനന്തപുരം: സംസ്ഥാന ക്വാട്ടയില്‍നിന്നുളള ഐഎഎസ് പദവിക്കു കെഎസ്യുഡിപി പ്രോജക്ട് ഡയറക്ടറായ യു.വി. ജോസും ആലപ്പുഴ ജില്ലാ പ്ളാനിംഗ് ഓഫീസറായ ആര്‍.ഗിരിജയും അര്‍ഹരായി.സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദവും പ്ളാനിംഗ്, മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദവുമുളള യു.വി. ജോസ് ടൂറിസം അഡീഷണല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റഡീസ് ഡയറക്ടര്‍, ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഐറ്റി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട്/ പത്തനംതിട്ട ജില്ലാ ടൌണ്‍ പ്ളാനര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയനാട് സ്വദേശിയാണ്.


സംസ്ഥാന ആസൂത്രണ ബോര്‍ഡ് ജോയിന്റ് ഡയറക്ടറായ ഗിരിജ നിലവില്‍ ആലപ്പുഴ ജില്ലാ പ്ളാനിംഗ് ഓഫീസറാണ്. കുടുംബശ്രി, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍, കെഎസ്യുഡിപി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുളള ഗിരിജ പാലാ സ്വദേശിയാണ്. ഭര്‍ത്താവ് പോലീസ് സൂപ്രണ്ടായി വിരമിച്ച എം. മുരളീധരന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.