നീലംപേരൂര്‍ മധുസൂദനനും ടി.എന്‍.ഗോപകുമാറിനും പുരസ്കാരം
Sunday, January 25, 2015 1:10 AM IST
തിരുവനന്തപുരം: മഹാകവി പന്തളം കേരളവര്‍മ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കേരളവര്‍മ കവിതാ പുരസ്കാരത്തിനു നീലംപേരൂര്‍ മധുസൂദനന്‍ നായരും മാധ്യമ പുരസ്കാരത്തിന് ടി.എന്‍. ഗോപകുമാറും അര്‍ഹരായി. നീലംപേരൂര്‍ മധുസൂദനന്‍ നായരുടെ മനസുതുറക്കുമ്പോള്‍ എന്ന കവിതാസമാഹാരത്തിനാണു പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കണ്ണാടി, കലാകൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന ശംഖുമുഖം എന്നിവയാണു ടി.എന്‍ ഗോപകുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 31 ന് വൈഎംസിഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള വര്‍മ സ്മാരകസമിതി അധ്യക്ഷന്‍ ഡോ. കെ.എസ്. രവികുമാര്‍ വിതരണം ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് ഡോ.കെ.എസ്. രവികുമാര്‍, സെക്രട്ടറി പി. രവിവര്‍മ, വൈസ് പ്രസിഡന്റ് പി.ജി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.