ടി.പി.ആര്‍. നാഥിനു ദേശീയ സമാധാന പുരസ്കാരം
ടി.പി.ആര്‍. നാഥിനു ദേശീയ സമാധാന പുരസ്കാരം
Sunday, January 25, 2015 1:11 AM IST
കണ്ണൂര്‍: പ്രമുഖ ഗാന്ധിമാര്‍ഗ പ്രവര്‍ത്തകന്‍ ടി.പി.ആര്‍. നാഥ് ഈ വര്‍ഷത്തെ പ്രണവാനന്ദ സമാധാന പുരസ്കാരത്തിന് അര്‍ഹനായി. ന്യൂഡല്‍ഹിയിലെ കേന്ദ്ര ഗാന്ധി പീസ് ഫൌണ്േടഷന്റെ ഗാന്ധി ശാന്തി പ്രതിഷ്ഠാന്റെ കീഴിലുള്ള സ്വാമി പ്രണവാനന്ദ പീസ് അവാര്‍ഡ് ട്രസ്റാണു സമാധാനരംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി പുരസ്കാരം നല്‍കുന്നത്. അര്‍ജന്റീന കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന യോഗാചാര്യനും ഗാന്ധിമാര്‍ഗ പ്രചാരകനുമായിരുന്ന സ്വാമി പ്രണവാനന്ദയുടെ പേരില്‍ 1981ലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 10ന് ന്യൂഡല്‍ഹിയില്‍ സമ്മാനിക്കും. കേരളത്തില്‍ 1990 ല്‍ പ്രഫ. എം.പി. മന്‍മഥന് ഈ അവാര്‍ഡ് ലഭിച്ചിരുന്നു. 2010ല്‍ മഹാരാഷ്ട്ര ഗാന്ധി റിസര്‍ച്ച് ഫൌണ്േടഷന്റെ പ്രഥമ ദേശീയ പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പീസ്ഫോറം ജനറല്‍ കണ്‍വീനര്‍, സര്‍വധര്‍മ സമഭാവ സമിതി സംസ്ഥാന സെക്രട്ടറി, ജില്ലാ പരിസ്ഥിതി സമിതി, ഹര്‍ത്താല്‍ വിരുദ്ധമുന്നണി, ഗാന്ധി സാഹിത്യവേദി തുടങ്ങിയ നിരവധി സംഘടനകളുടെ സാരഥിയാണ്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി. ഭാര്യ: തങ്കമ്മ. മക്കള്‍: കവിത, സംഗീത, അമൃത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.