എസ്ബി കോളജ് പൂര്‍വവിദ്യാര്‍ഥി മഹാസംഗമം നാളെ
Sunday, January 25, 2015 1:11 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് പൂര്‍വവിദ്യാര്‍ഥി മഹാസംഗമം നാളെ വൈകുന്നേരം 5.30ന് കോളജ് അങ്കണത്തില്‍ നടക്കും. സംഗമം 1965 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥിയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അലുംമ്നി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു ജോസ് തരകന്‍പറമ്പില്‍ അധ്യക്ഷത വഹിക്കും.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, സി.എഫ് തോമസ് എംഎല്‍എ, മാനേജര്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, ഫാ. ജോണ്‍ ചാവറ, ഫാ. ജോണ്‍ മുള്ളംമ്പാറ, ഡോ. ജേക്കബ് തോമസ്, അഡ്വ. ടോമി കണയംപ്ളാക്കല്‍, രഞ്ജിത്ത് തോമസ് എന്നിവര്‍ പ്രസംഗിക്കും. മഹാസംഗമത്തോടനുബന്ധിച്ച് 1965 ബാച്ചിലെ ജൂബിലേറിയന്‍ന്മാരായ വിദ്യാര്‍ഥികളെ ആദരിക്കും. പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന പ്രിന്‍സിപ്പല്‍ റവ. ഡോ. ടോമി പടിഞ്ഞാറേവീട്ടിലിനെ ചടങ്ങില്‍ അനുമോദിക്കും. വിദേശ ചാപ്റ്ററില്‍നിന്നുള്‍പ്പെടെ ആയിരത്തോളം പൂര്‍വവിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുക്കും. കോളജിന്റെ സ്വയംഭരണ പദവി ആഘോഷവും സാംസ്കാരിക പരിപാടികളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.