അഖില കേരള ചാവറ ക്വിസ് ഫെബ്രുവരി 17ന്
Sunday, January 25, 2015 1:12 AM IST
ചേര്‍ത്തല: ദീപികയുടെയും ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പാരീഷ് ഫാമിലി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 17ന് അഖിലകേരള ചാവറ ക്വിസ്-2015 നടത്തും. ജേതാക്കള്‍ക്ക് ഒന്നാം സമ്മാനമായി 7501 രൂപയും ട്രോഫിയും നല്‍കും. രണ്ടാം സമ്മാനം 5001 രൂപയും ട്രോഫിയും. മൂന്നാം സമ്മാനം 3001 രൂപയും ട്രോഫിയും. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ.റോയി കണ്ണന്‍ചിറ സിഎംഐ ആണ് ക്വിസ് മാസ്റര്‍. മത്സരത്തില്‍ 80 ശതമാനം ചോദ്യങ്ങളും ചാവറയച്ചന്റെ ജീവിചരിത്രത്തില്‍ നിന്നും, 20 ശതമാനം കേരള കത്തോലിക്കാ സഭാചരിത്രത്തില്‍ നിന്നുമായിരിക്കും.

പതിനൊന്നു വര്‍ഷം വൈദികവിദ്യാര്‍ഥിയായും രണ്ടുവര്‍ഷം വികാരിയായും ചാവറയച്ചന്‍ സേവനം അനുഷ്ഠിച്ച പള്ളിയാണ് പള്ളിപ്പുറം സെന്റ് മേരീസ് പള്ളി. പരിപാടിയെക്കുറിച്ചുള്ള ആലോചനായോഗത്തില്‍ ഫൊറോന വികാരി ഫാ.ഡേവിസ് മാടവന അധ്യക്ഷത വഹിച്ചു. ദീപിക കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ജോണ്‍സണ്‍ ജോസഫ്, പരസ്യവിഭാഗം ആലപ്പുഴ മാനേജര്‍ സി.കുര്യന്‍, സര്‍ക്കുലേഷന്‍ ഏരിയ മാനേജര്‍ വില്‍സണ്‍ വര്‍ഗീസ്, പാരിഷ് ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജോബി ജോസഫ് പഴയകടവില്‍ തട്ടാംപറമ്പില്‍, ട്രസ്റി വര്‍ക്കി പൌലോസ് ആലുംചുവട്ടില്‍, ഫാമിലി യൂണിയന്‍ ഭാരവാഹികളായ തങ്കച്ചന്‍ ചെറുകാട്ട്, ജെയ്സണ്‍ ഫ്രാന്‍സിസ് തറേപ്പറമ്പില്‍, കെ.ടി.ജോസഫ് കുറുപ്പംവീട്ടില്‍, ജോഷി ജോര്‍ജ് വാതപ്പള്ളി എന്നിവര്‍ പങ്കെടുത്തു.


ഭാരവാഹികളായി വികാരി ഫാ.ഡേവിസ് മാടവന-ചെയര്‍മാന്‍, ജോബി ജോസഫ് പഴയകടവില്‍ തട്ടാംപറമ്പില്‍-വൈസ് ചെയര്‍മാന്‍, വില്‍സണ്‍ വര്‍ഗീസ്,ജോഷി ജോര്‍ജ് വാതപ്പള്ളി-കോ ഓര്‍ഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു. ക്വിസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 15നു മുമ്പായി പേര് രജിസ്റര്‍ ചെയ്യണം. ഫോണ്‍: 9562428364, 9846339930.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.