പാലായില്‍ ഹര്‍ത്താല്‍ പൂര്‍ണം
പാലായില്‍ ഹര്‍ത്താല്‍ പൂര്‍ണം
Sunday, January 25, 2015 12:53 AM IST
പാലാ: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ പാലായില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസുകളും ടാക്സികളും നിരത്തിലിറങ്ങിയില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി.

കുരിശുപള്ളി ജംഗ്ഷനില്‍ നടന്ന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ബാബു കെ. ജോര്‍ജ്, സിപിഎം ലോക്കല്‍ സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ്, എന്‍സിപി സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍, വി.ജി. വിജയകുമാര്‍, സിബി തോട്ടുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. പൈക ടൌണിലും രാമപുരത്തും സമീപ പ്രദേശങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.