മാണി രാജിവയ്ക്കണമെന്ന് എം.എം. ജേക്കബ്
Monday, January 26, 2015 12:47 AM IST
കോട്ടയം: ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്.

രാമപുരത്തെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറാവണം. മുന്‍കാലങ്ങളില്‍ വിവിധ ആരോപണങ്ങളുടെ പേരില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രിമാര്‍ രാജിവച്ച ചരിത്രമുണ്െടന്നും ജേക്കബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.