മത്സ്യത്തൊഴിലാളി കായലില്‍ മരിച്ചനിലയില്‍
Monday, January 26, 2015 12:48 AM IST
വൈക്കം: മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയെ കായലില്‍ മരിച്ചനിലയില്‍ കണ്െടത്തി. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് മറ്റത്തില്‍ സദാനന്ദനെയാണ്(57) ഇന്നലെ ഉച്ചയ്ക്ക് 12.30ന് തണ്ണീര്‍മുക്കം ബണ്ടിന്റെ പടിഞ്ഞാറുഭാഗത്തുള്ള കായലില്‍ മരിച്ചനിലയില്‍ കണ്െടത്തിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനു വള്ളത്തില്‍ കായലിലേക്കു മത്സ്യബന്ധനത്തിനുപോയ സദാനന്ദന്‍ സാധാരണ രാവിലെ വരുന്ന സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനാല്‍ തൊഴിലാളികള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ആളില്ലാതെ കായലില്‍ ഒഴുകിനടക്കുന്ന വള്ളം കണ്െടത്തിയത്.


തുടര്‍ന്നു ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്െടത്തുകയായിരുന്നു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മകന്‍: സന്ദീപ് (കോണ്‍സ്റബിള്‍ സിആര്‍പിഎഫ് കാഷ്മീര്‍). മരുമകള്‍: പ്രീതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.