സിഎംപി കാല്‍നടജാഥ
Monday, January 26, 2015 12:53 AM IST
കോട്ടയം: സിഎംപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവയ്ക്കുക, വിലക്കയറ്റം, രാജ്യത്തെ വര്‍ഗീയ വല്‍ക്കരണം എന്നി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ജാഥകള്‍ നടത്തുന്നത്. ഫെബ്രുവരി 12നു തിരുവനന്തപുരത്തുനിന്ന് എം.എച്ച്. ഷാരിയാരുടെയും ഫെബ്രുവരി 14നു കാഞ്ഞങ്ങാട്ടുനിന്ന് എം.കെ. കണ്ണന്റെയും നേതൃത്വത്തില്‍ തുടങ്ങുന്ന ജാഥകള്‍ മാര്‍ച്ച് ഒന്നിനു തൃശൂരില്‍ സമാപിക്കും. കോഴ വാങ്ങിയ മുഴുവന്‍ മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളിലും സിഎംപി പങ്കെടുക്കുമെന്നും ജനറല്‍ സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.