ഒരേ നമ്പറിലുള്ള രണ്ടു വാഹനങ്ങള്‍ പടികൂടി
ഒരേ നമ്പറിലുള്ള രണ്ടു വാഹനങ്ങള്‍ പടികൂടി
Wednesday, January 28, 2015 1:19 AM IST
കോലഞ്ചേരി: ഒരേ നമ്പര്‍ ഉപയോഗിച്ചു സര്‍വീസ് നടത്തിയിരുന്ന രണ്ടു വാഹനങ്ങള്‍ കുന്നത്തുനാട് പോലീസ് പിടികൂടി. ഐരാപുരം പാതാളപ്പറമ്പിലുള്ള തക്വ ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന്റെ കെഎല്‍ 40 ഡി 3605 എന്ന നമ്പറില്‍ സര്‍വീസ് നടത്തിയിരുന്ന രണ്ടു ഗുഡ്സ് ട്രാവലറുകളാണു പോലീസ് പിടികൂടിയത്.

ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു രണ്ടു വാഹനങ്ങളും കസ്റഡിയിലെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.