റോട്ടറി പുരസ്കാരം ഡോ.വി.പി. ഗംഗാധരന്
Wednesday, January 28, 2015 1:39 AM IST
കൊച്ചി: അര്‍ബുദ ചികിത്സയില്‍ നിസ്തുലമായ സേവനം നടത്തു ന്ന ഡോ.വി.പി. ഗംഗാധരനെ റോട്ടറി ക്ളബ് ഓഫ് കൊച്ചിന്‍ ലാന്റ്സ് എന്‍ഡ് പുരസ്കാരം നല്‍കി ആദരിക്കും. 31നു രാവിലെ 10നു പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഇന്നസെന്റ് എംപി പുരസ്കാരം നല്‍കുമെന്നു റോട്ടറി ക്ളബ് ഓഫ് കൊച്ചിന്‍ ലാന്റ്സ് എന്‍ഡ് പ്രസിഡന്റ് എ.കെ. ഹലിം അറിയിച്ചു. തുടര്‍ന്നു നടക്കുന്ന അര്‍ബുദരോഗ ബോധവത്കരണ സെമിനാറില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.